വിസ്മൃതയിൽ ഒരു നാമ്പ്

 ഒരു പതിനഞ്ച് വർഷങ്ങൾക് അപ്പുറം അയാൾ ആദ്യമായി അവളെ കണ്ടൂ.കുട്ടിക്കാലത്തെ പ്രണയത്തിന്റെ നാമ്പുകൾ മനസിലേവിടെയോ അവശേഷിക്കുന്നു...അവളോട് എന്തെങ്കിലും പറയണമെന്ന് അയാൾ ആലോചിച്ചു. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു അവൾ‌. അയാൾ അടുത്തു ചെന്നു ചോദിച്ചു അപർണ്ണയല്ലെ"അതേ, നിങ്ങ്ങൾ ആരാണ്? ആ ചോദ്യം കേട്ട് അയാൾ ഞെട്ടിയില്ല.!! അത് അയാൾ പ്രതീക്ഷിച്ചത് ആണ്.ഞാൻ വിനോദ് ആണ്.നമ്മൾ ഒരുമിച്ച് പഠിച്ചത് ആണ്. ഓ എനിക്ക് ഓർമയില്ല കേട്ടോ?ആ പേര് ഞാൻ ഓർക്കുന്നില്ല..നിങ്ങളെയും?.അതേ അല്ലേ?വീട് എവിടെ ഇപ്പൊ?ഇവിടെ അടു ത്ത് തന്നെ. ഭർത്താവ്? കുട്ടികൾ?ഒരു പ്രൈവറ്റ് കമ്പനി യിലാണ് .ഒരു മകളുണ്ട്. ഓ.. എന്തു ചെയ്യുന്നു ഇപ്പൊ? അവൾ തിരിച്ചു ചോദിച്ചു? ഞാൻ പ്രൈവറ്റ് ടീച്ചർ ആണ്.. ഓ ആണല്ലേ? 'ശരി .. കാണാം,ഓകെ ശരി.. അയാൾ തിരിഞ്ഞു നടന്നു. അയാൾ ഓർക്കുകയായിരുന്നു.ഞാൻ എന്ന ജീവി അവളുടെ മനസ്സിൽ ഇതുവരെ ഉണ്ടായിരുന്നില്ല!!പക്ഷേ ഞാനോ.. പലപ്പോഴും അവളെ ഓർത്തഉ്. വെറുതെ !!! ഒരു നേരമ്പോക്കായി..ശരിയാണ് കാലം കടന്നു പോകുമ്പോൾ.പലതും വിസ്മൃതിയിൽ ആകുന്നു....ചിലപ്പോ നമ്മളെ പലരും ഓർക്കുന്നുണ്ടാകും.അവരെ നമ്മൾ ഓർക്കുന്നില്ല. നാം ഓർക്കുന്നത് നമ്മെ സ്വന്തനപ്പെടുതഉയവരെ ആണ്.നമ്മൾ ആരെയെങ്കിലും സ്വാന്തനപ്പെടുത്തിയോ? തീർച്ചയായും ഉണ്ടാവാം!!!ഓർമകളുടെ കൂമ്പരങ്ങളിൽ പലതും എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.അവ നഷ്ട്ടങ്ങൾ ആണോ?ഒരിക്കലും അല്ല.ജീവിതത്തിന്റെ തേരോട്ടങ്ങളിൽ ,പുതിയതിനെ തേടി,പഴയതിനെ മറന്ന്,മരണം കൊണ്ട് അവസാനിക്കുന്ന ജൈത്ര യാത്ര യാണ് ജീവിതം

Comments